Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oumuamua

മനുഷ്യനെ സന്ദർശിച്ച് മടങ്ങി; 1200 വയസുള്ള ആ അതിഥി..!

ഏകദേശം 1200 കോ​ടി വ​ർ​ഷം മു​ൻ​പ്, ക്ഷീ​ര​പ​ഥ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലെ​വി​ടെ​യോ രൂ​പം​കൊ​ണ്ട ധൂമകേതു! മ​നു​ഷ്യ​ൻ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വ​സ്തു​, 3I/ATLAS.
 

വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​പ്ര​പ​ഞ്ച​ത്തി​ൽ മ​നു​ഷ്യ​നു സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​ന്ന​തി​ന്ന​പ്പു​റ​മു​ള്ള എ​ത്ര​യെ​ത്ര വി​ഷ​യ​ങ്ങ​ൾ! ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​കാ​ത്ത എ​ത്ര​യെ​ത്ര സം​ഭ​വ​ങ്ങ​ൾ! സൗ​ര​യൂ​ഥ​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം, പ്ര​പ​ഞ്ച​ത്തി​ന്‍റെ ഏ​തോ അ​ജ്ഞാ​ത​കോ​ണി​ൽ​നി​ന്ന് ന​മ്മെ തേ​ടി ഒ​രു അ​തി​ഥി എ​ത്തി​യി​രു​ന്നു; 3I/ATLAS എ​ന്ന ധൂ​മ​കേ​തു! മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ രേ​ഖ​പ്പെ​ടു​ത്ത​യ​തി​ൽ ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​ന്യ​ഗ്ര​ഹ​വ​സ്തു​വാ​ണി​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​യി​രു​ന്നു ശാ​സ്ത്ര​ലോ​കം അ​ന്യ​ഗ്ര​ഹ ധൂ​മ​കേ​തു​വി​നെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തിയത്. ഇ​പ്പോ​ൾ, സൂ​ര്യ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​നു വ​ഴ​ങ്ങാ​തെ; വ്യാ​ഴ​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥ​വും ക​ട​ന്ന്, പ്ര​പ​ഞ്ച​ത്തി​ന്‍റെ ഇ​രു​ണ്ട ശൂ​ന്യ​ത​യി​ലേ​ക്കു മ​ട​ങ്ങുന്നു... ഇ​നി ഒ​രി​ക്ക​ലും ഭൂ​മി​യു​ടെ വി​രു​ന്നു​കാ​ര​നാ​യി ആ ​അ​ന്യ​ഗ്ര​ഹ​വ​സ്തു തി​രി​ച്ചു​വ​രി​ല്ല. എ​ന്നാ​ൽ, പോ​കും മു​ൻ​പ് പ്ര​പ​ഞ്ചോ​ത്പ​ത്തി​യെ​ക്കു​റി​ച്ചു​ള്ള ചി​ല നി​ർ​ണാ​യ​ക ര​ഹ​സ്യ​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ​ക്കു സ​മ്മാ​നി​ച്ചാ​ണ് 3I/ATLAS മ​ട​ങ്ങി​യ​ത്.

സൗ​ര​യൂ​ഥ​ത്തി​ന്‍റെ വെ​ളി​യി​ൽ​നി​ന്ന് എ​ത്തി​യ വ​സ്തു​ക്ക​ളി​ൽ ആ​ദ്യ​ത്തേ​ത് 2017-ൽ ​ക​ണ്ടെ​ത്തി​യ ഓ​മു​വ​മു​വ (1I/Oumuamua) ആ​ണ്. അ​തി​ന്‍റെ സ​ഞ്ചാ​രം​ത​ന്നെ പ്ര​ത്യേ​ക ശൈ​ലി​യി​ലാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് 2019-ൽ ​ക​ണ്ടെ​ത്തി​യ ബോ​റി​സോ​വ് (2I/Borisov). മൂ​ന്നാ​മ​താ​യി എ​ത്തി​യ അ​തി​ഥി​യാ​ണ് 3I/ATLAS. ജെ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ടെ​ലി​സ്‌​കോ​പ്പും ചി​ലി​യി​ലെ അ​ൽ​മ (ALMA) ടെ​ലി​സ്‌​കോ​പ്പും ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​മ​ൻ ശാ​സ്ത്ര​ലോ​ക​ത്തി​നു ന​ൽ​കി‍​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​റി​വു​ക​ളാ​ണ്.

ഏ​ക​ദേ​ശം 1.5 മൈ​ൽ വ്യാ​സ​മു​ള്ള പാ​റ​യും മ​ഞ്ഞും നി​റ​ഞ്ഞ അ​ന്യ​ഗ്ര​ഹ​വ​സ്തു​വി​ന്‍റെ രാ​സ​ഘ​ട​ന പ​രി​ശോ​ധി​ച്ച ഗ​വേ​ഷ​ക​ർ അ​ദ്ഭു​ത​ക​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. പാ​റ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന സി​ലി​ക്കേ​റ്റു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ര​ൽ രൂ​പ​ത്തി​ലോ അ​ല്ലെ​ങ്കി​ൽ, പ്ര​ത്യേ​ക രൂ​പ​മി​ല്ലാ​തെ​യോ ആ​ണ് കാ​ണ​പ്പെ​ടാ​റു​ള്ള​ത്. ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ലെ ധൂ​മ​കേ​തു​ക്ക​ളി​ൽ ഇ​വ പ​ര​ൽ രൂ​പ​ത്തി​ലാ​ണ്. എ​ന്നാ​ൽ 3I/ATLAS-ൽ ​ഇ​വ രൂ​പ​ര​ഹി​ത​മാ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​തി​ന​ർ​ഥം, വ​ലി​യ പ്ര​ക്ഷു​ബ്ധ​ത​ക​ളൊ​ന്നു​മി​ല്ലാ​ത്ത, തി​ക​ച്ചും ശാ​ന്ത​മാ​യ അ​ന്യ​ഗ്ര​ഹ വ്യൂ​ഹ​ത്തി​ന്‍റെ പു​റം​ഭാ​ഗ​ത്താ​ണ് ഇ​തു രൂ​പം കൊ​ണ്ട​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ അ​നു​മാ​നി​ക്കു​ന്നു.

3I/ATLAS-ൽ ​കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ്, കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, മീ​ഥെ​യ്ൻ എ​ന്നി​വ​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ, ഇ​തി​ലെ ഹെ​വി വാ​ട്ട​ർ -ന്‍റെ അ​ള​വ് ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ലെ ധൂ​മ​കേ​തു​ക്ക​ളേ​ക്കാ​ൾ 30 മ​ട​ങ്ങ് അ​ധി​ക​മാ​ണ്. മൈ​ന​സ് 405 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​നും താ​ഴെ​യു​ള്ള അ​തി​ശൈ​ത്യ​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലേ ഈ ​പ്ര​തി​ഭാ​സം സാ​ധ്യ​മാ​കൂ.

മ​നു​ഷ്യ​ൻ ക​ണ്ട​തി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വ​സ്തു
ജെ​യിം​സ് വെ​ബ് ടെ​ലി​സ്‌​കോ​പ്പ് ന​ട​ത്തി​യ കാ​ർ​ബ​ൺ ഐ​സോ​ടോ​പ്പ് പ​രി​ശോ​ധ​ന​യി​ൽ ഇ​തി​ൽ കാ​ർ​ബ​ൺ13- ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തി​ന​ർ​ഥം പ്ര​പ​ഞ്ച​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ; ഏ​കദേശം 1200 കോ​ടി വ​ർ​ഷം മു​ൻ​പ്, ക്ഷീ​ര​പ​ഥ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലെ​വി​ടെ​യോ രൂ​പം​കൊ​ണ്ട ഒ​ന്നാ​കാം ഇ​ത്. അ​നു​മാ​നം ശ​രി​യാ​ണെ​ങ്കി​ൽ മ​നു​ഷ്യ​ൻ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വ​സ്തു​വാ​യി​രി​ക്കും 3I/ATLAS.

കോ​ടി​ക്ക​ണ​ക്കി​ന് വ​ർ​ഷം ശൂ​ന്യാ​കാ​ശ​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത് ന​മ്മ​ളി​ലേ​ക്ക് എ​ത്തി​യ അ​തി​ഥി, പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാ സൗ​ര​യൂ​ഥ​ങ്ങ​ളും ന​മ്മു​ടേ​തു പോ​ലെ പ്ര​ക്ഷു​ബ്ധ​മ​ല്ലെ​ന്നും തി​ക​ച്ചും ശാ​ന്ത​മാ​യ പ്ര​പ​ഞ്ച​സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം വി​രു​ന്നു​കാ​രെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി, കോ​മ​റ്റ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ - പോ​ലു​ള്ള ദൗ​ത്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. വി​രാ സി. ​റൂ​ബി​ൻ ഒ​ബ്സ​ർ​വേ​റ്റ​റി പോ​ലെ​യു​ള്ള അ​ത്യാ​ധു​നി​ക ടെ​ലി​സ്‌​കോ​പ്പു​ക​ൾ കൂ​ടി സ​ജ്ജ​മാ​യതോടെ, വ​രും വ​ർ​ഷ​ങ്ങ​ൾ അ​ന്യ​ഗ്ര​ഹ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി മാ​റു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ലോ​ക​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up